'എന്റെ അച്ഛന്‍ പോയി';അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചെന്ന് നടി മാല പാര്‍വതി

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 5 ജനുവരി 2022 (09:58 IST)

നടി മാല പാര്‍വതിയുടെ അച്ഛന്‍ സി.വി. ത്രിവിക്രമന്‍ അന്തരിച്ചു.92 വയസ്സായിരുന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിതയാണ് ഭാര്യ. ലക്ഷ്മി എം കുമാരന്‍ എന്നൊരു മകള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.പിതാവിനെ അനുസ്മരിച്ച് മാല പാര്‍വതി.

മാല പാര്‍വതിയുടെ വാക്കുകളിലേക്ക്

എന്റെ അച്ഛന്‍ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തന്‍ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞ്ഞപ്പോള്‍ സൂക്ഷിച്ച് നോക്കി. കാനായി ശില്‍പ്പം ചെയ്‌തോ? ചേര്‍ത്തലയിലെ അംബാലികാ ഹാള്‍ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവര്‍ത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നെഞ്ച് തടയുന്നതിനിടയില്‍.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :