കെ ആര്‍ അനൂപ്|
Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (15:01 IST)
തിയറ്ററുകള്‍ നിറഞ്ഞ് ആളുകള്‍ നാഗചൈതന്യ-സായി പല്ലവി ചിത്രം ലവ് സ്റ്റോറി സൂപ്പര്‍ ഹിറ്റായി.സിനിമയുടെ ഓള്‍ ഇന്ത്യ ഗ്രോസ് കലക്ഷന്‍ ഇതുവരെ 10 കോടി രൂപയാണ്. സെപ്റ്റംബര്‍ 24 ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്.
ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി ആദ്യദിനം 6.94 രൂപ നേടാനായി ചിത്രത്തിന്.കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ വലിയ വരവേല്‍പ്പാണ് ലവ് സ്റ്റോറിയ്ക്ക് ലഭിക്കുന്നത്.32 കോടി മുതല്‍ മുടക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ദേവയാനിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.