ഫഹദിനെ നായകനാക്കി ഇപ്പോള്‍ ആ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ലോകേഷ് കനകരാജ്, കാരണം വെളിപ്പെടുത്തി സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (10:18 IST)
ഫഹദ് ഫാസിലിനെ തങ്ങളുടെ സിനിമയില്‍ എത്തിക്കാനായി കാത്തിരിക്കുകയാണ് പല സംവിധായകരും. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ഇന്ന് ഫഹദ്. ഫഹദിന് നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കരിയറില്‍ ഉയര്‍ന്ന സമയത്തിലൂടെ കടന്നുപോകുന്ന സംവിധായകന്‍ ലോകേഷ് കനകരാജും ആഗ്രഹിച്ചിരുന്നു.വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഏജന്റ് അമര്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് എത്തിയത്. ഇതുകൂടാതെ ഫഹദിനെ വെച്ച് വേറൊരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു എന്നാണ് ലോകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

മഫ്തി എന്ന പേരില്‍ ഒരു കഥ ഫഹദിനെ വെച്ച് ചെയ്യാന്‍ ആലോചിച്ചിരിക്കുകയാണെന്നാണ് സംവിധായകന്‍ അഭിമുഖത്തിനിടെ പറഞ്ഞത്. ഒരു പോലീസ് ഓഫീസറുടെ കഥയായിരുന്നു.രണ്ട് മണിക്കൂറോളം കാത്തിരിക്കുകയും ചെയ്യുന്നു. ആ രണ്ട് മണിക്കുറിലെ സംഭവമാണ് സിനിമയാക്കാന്‍ ആലോചിച്ചിരുന്നത് എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തനിക്ക് ഈ സിനിമ ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ല എന്നും അതിനുള്ള കാരണവും സംവിധായകന്‍ പറയുന്നു.

ഒരുപാട് സിനിമകള്‍ തനിക്ക് തീര്‍ക്കാനുണ്ട് അതിനാല്‍ ഈ സിനിമ തന്റെ സംവിധായകര്‍ക്ക് നല്‍കുമെന്നും ലോകേഷ് പറയുന്നു. എന്നാല്‍ ഫഹദ് സിനിമയ്ക്കായി സമ്മതം മൂളിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് ലോകേഷും ഒന്നും പറഞ്ഞില്ല.ലിയോയില്‍ ഫഹദുണ്ടോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാന്‍ ആകില്ലെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :