തമിഴ്, മലയാളം സിനിമകൾ ഡയറക്ട് ഒടിടി റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒടിടി കമ്പനികൾ

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (21:37 IST)
ചെറിയ ഇടത്തരം മലയാളം,തമിഴ് സിനിമകൾ ഡയറക്ട്
ഒടിടി റിലീസിനായി വാങ്ങുന്നത് നിർത്തിയതായി പ്രമുഖ ഒടിടി കമ്പനികൾ. ഇത്തരത്തിൽ റിലീസ് ചെയ്യുമ്പോൾ നല്കേണ്ടിവരുന്ന വലിയ തുകയും കാഴ്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഫിലിം അനലിസ്റ്റായ ശ്രീധര്‍ പിള്ള പറയുന്നു.

അതേസമയം തിയേറ്റർ റിലീസിന് ശേഷം എത്തുന്ന ചിത്രങ്ങളെ ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :