തുടക്കത്തിൽ ക്ലാസ്മേറ്റ്സ് ബാംഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലായിരുന്നു; സിനിമ വന്ന വഴിയെകുറിച്ച് ലാൽജോസ് !

Last Updated: ശനി, 22 ജൂണ്‍ 2019 (16:39 IST)
മലയളികൾ വലിയ വിജയമാക്കി മറ്റിയ ലാൽജോസ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ലാൽ ജോസ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച ഏതെന്ന് ചോദിച്ചാൽ അദ്യം മനസിലേക്ക് വരിക ക്ലാസ്മേറ്റ്സ് തന്നെയയിരിക്കും. ക്ലാസേറ്റ്സ് എന്ന സിനിമ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ ലാൽ\ജോസ്.

ക്ലാസ്മേറ്റ്സ് എന്ന ചിത്രം ബാംഗ്ലറിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാണ് ലാൽജോസ് വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മൾക്ക് അത് ഇപ്പോൾ ചിതിക്കാൻ പോലും സാധിക്കില്ല. പിന്നീട് ചിത്രത്തിന്റെ പശ്ചാത്തലം എങ്ങനെ കേരളമായി എന്നും ലാൽ ജോസ് പറയുന്നുണ്ട്.

രസികൻ എന്ന സിനിമയുടെ പരാജയത്തെ തുടർന്ന് ആരെയും കാണാൻ കൂട്ടാക്കാതെ എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിക്കുമ്പോഴാണ് സുഹൃത്തായ നടൻ സാദിഖ് വിളിക്കുന്നത് സീരിയകൾക്കെല്ലാം സ്ക്രിപ്റ്റ് എഴുതുന്ന ജെയിംസ് ആൽബർട്ട് എന്ന ഒരാളുണ്ട് അയാൾക്ക് ഒരു കഥ പറയാനുണ്ട് ഒന്ന് പറഞ്ഞുവിട്ടോട്ടെ. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് സമ്മദിക്കേണ്ടി വന്നു.

പെട്ടന്ന് പറഞ്ഞു വിടാം എന്നാണ് ഞാൻ കരുതിയത് പക്ഷേ ആൽബർട്ട് കഥ മുഴുവൻ പറഞ്ഞു ഞാൻ മുഴുവനും കേട്ടു. എനിക്ക് വലിയ ഇഷ്ടമായി. മുഴുവൻ തിരക്കഥ എഴുതാൻ ഞാൻ ആൽബർട്ടിനോട് പറഞ്ഞു. ക്ലാസ്‌മേറ്റ്സ് എന്ന പേര് തന്നെയണ് എന്നെ ആദ്യം ആകർഷിച്ചത്. ബാംഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ആദ്യം ക്ലാസ്‌മേറ്റ്സ് പിന്നീട് അത് കേരളത്തിലെ ഒരു കോളേജിലേക്ക് പറിച്ചു നടുകയായിരുന്നു.

ജെയിംസ് പഠിച്ചത് കൊല്ലം ഫാത്തിമ കോളേജിലും ഞാൻ പഠിച്ചത് ഒറ്റപ്പാലം എൻ എസ് എസ് കോളേജിലുമായിരുന്നു ഞങ്ങൾ കോളേജിലെ ഒരോ പഴയ അനുഭവങ്ങളും ഓർത്തെടുത്തു അങ്ങനെയാണ് ഇന്നു കാണുന്ന ക്ലാസ്‌മേറ്റ്സ് ഉണ്ടായത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :