ആമിറിനെ കൊണ്ടും സാധിച്ചില്ല, ബോക്സോഫീസിൽ ചലനമുണ്ടാക്കാതെ ലാൽ സിങ് ഛദ്ദയും

അഭിറാം മനോഹർ| Last Modified ശനി, 13 ഓഗസ്റ്റ് 2022 (13:45 IST)
2022 മുതൽ കാര്യമായ ബോക്സോഫീസ് ചലനമൊന്നും ഉണ്ടാക്കാത്ത ഇൻഡസ്ട്രിയാണ് ബോളിവുഡ്. വമ്പൻ ചിലവിൽ പ്രതീക്ഷയുമായി വന്ന കങ്കണയുടെ ധാക്കഡ്, അക്ഷയ്കുമാറിൻ്റെ പൃഥ്വിരാജ് രൺബീർ കപൂറിൻ്റെ ഷംസേര എന്നീ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ ദുരന്തങ്ങളായിരുന്നു. ഇതിനിടയിൽ തെലുങ്ക് ചിത്രങ്ങളായ ആർആർആർ, പുഷ്പ, കന്നഡ ചിത്രമായ കെജിഎഫ് എന്നിവ വലിയ വിജയമാണ് ഹിന്ദിബെൽറ്റിൽ നേടിയത്.

ബോളിവുഡിൻ്റെ ബോക്സോഫീസിലെ മോശം പ്രകടനം ചിത്രത്തിലൂടെ മറികടക്കുമെന്നാണ് ബോളിവുഡ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തഗ്സ് ഓഫ് ഹിന്ദുസ്ഥാന് ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആമിർ ചിത്രവും വലിയ ചലനമൊന്നും സൃഷ്ടിക്കാതെയാണ് കടന്നുപോകുന്നത്.

അക്ഷയ്‌കുമാർ നായകനായ നായകനായ രക്ഷാബന്ധന്‍, ആമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ എന്നീ ചിത്രങ്ങളാണ് ബോളിവുഡിൽ നിന്നും ഈയാഴ്ച പുറത്തുവന്നത്. ആദ്യദിനത്തിൽ 7 കോടിയോളമായിരുന്നു രക്ഷാബന്ധൻ്റെ വരുമാനം. എന്നാൽ രണ്ടാം ദിനത്തിൽ ഇത് 30% കുറഞ്ഞു.

10 കോടിയോളമായിരുന്നു ലാൽ സിങ് ഛദ്ദയുടെ ആദ്യദിനത്തിലെ കളക്ഷൻ. എന്നാൽ രണ്ടാം ദിനത്തിൽ കളക്ഷനിൽ 40 ശതമാനം ഇടിവുണ്ടായതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ വെള്ളിയാഴ്ച ആമിർ ചിത്രത്തിൻ്റെ 1300 ഷോകളാണ് റദ്ദാക്കിയത്. ചിത്രത്തിൻ്റെ 1000 ഷോകളും റദ്ദാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :