കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 മെയ് 2021 (13:02 IST)
സിനിമാ പ്രേമികള്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ലാല്‍ജോസ് ചിത്രങ്ങളിലൊന്നാണ് വിക്രമാദിത്യന്‍. 2014-ല്‍ പുറത്തിറങ്ങിയ ചിതം ദുല്‍ഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറി. ആദ്യം ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിച്ചിരുന്നുവെന്നും പിന്നീട് നടന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഈ സിനിമയുടെ മുഴുവന്‍ സ്‌ക്രിപ്റ്റ് വായിച്ചശേഷം ദുല്‍ഖര്‍ തന്നെ വിളിച്ചു എന്നാണ് ലാല്‍ജോസ് പറയുന്നത്. ചിത്രത്തിലെ ഒരു സെന്റിമെന്‍സ് സീന്‍ എങ്ങനെ ചെയ്യും എന്ന ആശയക്കുഴപ്പം നടന്റെ ഉള്ളിലുണ്ടായിരുന്നു. 'നീ ധൈര്യമായി വാ നിന്നെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന കാര്യം ഞാനേറ്റു' എന്ന് ദുല്‍ഖറിനു ആത്മവിശ്വാസം കൊടുത്തപ്പോഴാണ് സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതെന്ന് ലാല്‍ജോസ് പറഞ്ഞു. ആ രംഗം ഒറ്റ ടേക്കില്‍ തന്നെ ദുല്‍ഖര്‍ ഓക്കേ ആക്കി.