കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (08:52 IST)
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണെന്ന് നടി ലക്ഷ്മി പ്രിയ.
ലക്ഷ്മി പ്രിയയുടെ വാക്കുകളിലേക്ക്
ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്.ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും.നമസ്‌കാരം ലക്ഷ്മി പ്രിയ