കെ ആര് അനൂപ്|
Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (10:38 IST)
'നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ കുട്ടി താരമായിരുന്നു ലക്ഷ്മി മരിക്കാര്‍. സഹോദരി അനാര്‍ക്കലി മരിക്കാറിനെയും മലയാളികള്‍ക്ക് പരിചിതമായ മുഖമാണ്. ലക്ഷ്മിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ലക്ഷ്മി മരിക്കാര്‍ എന്നെ കിട്ടിയത് വളരെ ഭാഗ്യമാണ് അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് അനിയത്തി അനാര്‍ക്കലി ചിത്രം പങ്കു വെച്ചത്.
'ആനന്ദം' എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തിയത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി.
എറണാകുളം സ്വദേശിയായ ലക്ഷ്മി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.ഹെലന്, വൈറസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. വൈറസില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.