Kushi Trailer | 5 ഭാഷകളില്‍ ഒക്ടോബര്‍ ഒന്നിന് ഒ.ടി.ടി റിലീസ്, പുത്തന്‍ ട്രെയിലര്‍ പുറത്ത് വിട്ട് നെറ്റ്ഫ്‌ലിക്‌സ്
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (11:24 IST)
വിജയ് ദേവരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളില്‍ എത്തിയ ഖുഷി ഒടുവില്‍ ഒ.ടി.ടി റിലീസ് ആകുന്നു. സെപ്റ്റംബര്‍ ഒന്നിന് തിയറ്ററുകളില്‍ എത്തിയ സിനിമ ശിവ നിര്‍വാണയാണ് സംവിധാനം ചെയ്തത്.റൊമാന്റിക് എന്റര്‍ടെയ്നര്‍ ഒക്ടോബര്‍ ഒന്നിന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇപ്പോഴിതാ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസുണ്ട്. തിയറ്ററുകളില്‍ കാണാന്‍ കഴിയാത്ത പോയവര്‍ക്ക് വരുന്ന ഞായറാഴ്ച മുതല്‍ ചിത്രം ഓണ്‍ലൈനില്‍ ആസ്വദിക്കാം.
ജയറാം, സച്ചിന്‍ ഖേഡേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.