ഭാര്യയും ഭര്‍ത്താവുമായി വിജയ് ദേവരകൊണ്ടയും സാമന്തയും, സിനിമയ്ക്ക് പേരിട്ടു, മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (09:58 IST)
വിജയ് ദേവരകൊണ്ട തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കശ്മീരിലാണ്.ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന സിനിമയില്‍ സാമന്തയാണ് നായിക. ടൈറ്റില്‍ പ്രഖ്യാപിച്ചുകൊണ്ട് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഖുശി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കാശ്മീരിലെ തണുപ്പില്‍ ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സ്‌റ്റൈലിഷ് ലുക്കില്‍ തന്നെയാണ് വിജയ് ദേവരകൊണ്ടയെ കാണാനാകുന്നത്. വിവാഹ സാരിയില്‍ സമന്തയും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു.വിജയിന് ഇഷ്ടമില്ലാത്ത വിവാഹശേഷം ഹണിമൂണിനായി കാശ്മീരില്‍ എത്തിയ നവ ദമ്പതിമാരെ പോലെയാണ് രണ്ടാളെയും കാണാനായത്.
ജയറാമും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.2023-ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ചിത്രത്തിനായി സംഗീതം ഒരുക്കും. മുരളി ജി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :