'കുരുതി' ഗംഭീരം,ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രം:ജിത്തു ജോസഫ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (14:18 IST)

പൃഥ്വിരാജിന്റെ കുരുതി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പല പ്രമുഖരും സിനിമ കണ്ടുകഴിഞ്ഞു. ഇപ്പോളിതാ സംവിധായകന്‍ ജിത്തു ജോസഫും സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.കുരുതി നമ്മെ ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.


'കുരുതി ഗംഭീരം തന്നെ. ഇത്രയും ബോള്‍ഡായ ഒരു തീരുമാനത്തിന് സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനം. നമ്മെ ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് കുരുതി. ആരും ചിത്രം കാണാതിരിക്കരുത്' - ജീത്തു ജോസഫ് കുറിച്ചു.

സിനിമയില്‍ മാമുക്കോയ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെയാണ് സിനിമ കണ്ടവര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്. അവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാണെന്നും പ്രേക്ഷകര്‍ പറയുന്നു.പൃഥ്വിരാജ്, റോഷന്‍,ശ്രിന്ദ എന്നിവരും ഗംഭീര പ്രകടനം കാഴ്ചവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :