കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 ജൂലൈ 2022 (15:14 IST)
ഇന്ദ്രജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ജൂണ്‍ 27നിയിരുന്നു തുടങ്ങിയത്. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'എന്ന് പേരിട്ടിരിക്കുന്ന ഫീല്‍ ഗുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നടന്‍ ശരത് ഹരിദാസും. ലൊക്കേഷനില്‍ വച്ച് നടി ശാരിയെ കണ്ട സന്തോഷത്തിലാണ് താരം.
'പുലര്‍കാല സുന്ദര സ്വപ്നത്തില്‍ എന്ന് പറയണോ.....അതോ ,
വരൂ പ്രിയേ ....നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നു പറയണോ....
മലയാളികളുടെ സ്വന്തം 'ശാരി'
ചേച്ചിയോടൊപ്പം '-ശരത് കുറിച്ചു.
ഇന്ദ്രജിത്തിനെ കൂടാതെ സിനിമയില്‍ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.
സനല്‍ ദേവനാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സംവിധാനം ചെയ്യുന്നത്.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.