കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 21 ഏപ്രില്‍ 2022 (14:49 IST)
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അനിയത്തിപ്രാവുകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോബോബന്‍.
സഹോദരിമാരായ അനുവിനും മിനുവിനുമൊപ്പമുള്ള ചാക്കോച്ചന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'അനിയത്തിപ്രാവുകള്‍, നിങ്ങളോളം തന്നെ ക്രേസിയും ഫണ്‍ ലവേഴ്‌സുമായ സഹോദരിമാരെ കിട്ടുമ്പോള്‍'- എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ കുറിച്ചത്.