കുഞ്ചാക്കോ ബോബനും അപര്‍ണ ബാലമുരളിയും, തിങ്കളാഴ്ച നിശ്ചയം സംവിധായകന്റെ 'പത്മിനി'

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ജനുവരി 2023 (15:06 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പത്മിനി'. സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇരുവരും.

കുഞ്ചാക്കോ ബോബനും അപര്‍ണ ബാലമുരളിയുമാണ് 'പത്മിനി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് തിരക്കഥ ഒരുക്കുന്നത്. പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.



'1744 വൈറ്റ് ആള്‍ട്ടോ' എന്ന ചിത്രമാണ് സെന്ന ഹെഗ്ഡെയുടെ ഒടുവില്‍ പുറത്തിറങ്ങിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :