'കുമ്പളങ്ങി നൈറ്റ്‌സ്' നടി, ഷീലയുടെ പുത്തന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (13:11 IST)
നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാറിനെ മലയാളികള്‍ക്കും സുപരിചിതയാണ്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്നാണ്.















A post shared by SANTHASHEELA S (@sheela14_official)


ഭര്‍ത്താവ് തമ്പി ചോളനെ ടാഗ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു താന്‍ വിവാഹമോചിതയായ വിവരം ഷീല അറിയിച്ചത്.അഭിനയ ശില്പശാല നടത്തുകയാണ് സംവിധായകനായ തമ്പി ചോളന്‍. വിവാഹമോചനത്തിന് പിന്നിലുള്ള വിവരം വ്യക്തമല്ല. 2014 ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഷീല. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.

തമ്പി ചോളന്റെ ഹ്രസ്വ ചിത്രത്തില്‍ ഷീല രാജകുമാര്‍ അഭിനയിച്ചിരുന്നു. ഇത് ഇരുവരെയും അടുപ്പത്തിലാക്കി. വീട്ടുകാരുടെ എതിര്‍പ്പിനെയും അവഗണിച്ച് രണ്ടാളും വിവാഹിതരായി.കടലിന്റെ പശ്ചാത്തലത്തില്‍ ഒരു ബോട്ടിലായിരുന്നു ഇരുവരുടേയും വിവാഹച്ചടങ്ങ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :