അഭിറാം മനോഹർ|
Last Modified ബുധന്‍, 27 ജൂലൈ 2022 (14:19 IST)
മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 59-ാം പിറന്നാൾ. മലയാളത്തിൻ്റെ അഭിമാനമായും മലയാളികളുടെ സ്വന്തം ഗായികയുമായും കണക്കാക്കപ്പെടുന്ന
കെ എസ് ചിത്ര മലയാളത്തിൽ ഒട്ടനവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ദേശീയപുരസ്കാരം സ്വന്തമാക്കുന്നത്. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനത്തിനാണ്.
പിന്നീട് അഞ്ച് തവണയാണ് കെ എസ് ചിത്ര ദേശീയ പുരസ്കാരം നേടിയത് ആ ഗാനങ്ങൾ ഇങ്ങനെ
1987 ഗാനം:
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി( നഖക്ഷതങ്ങൾ, മലയാളം) സംഗീതം: ബോംബൈ രവി
1989 ഗാനം: ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി (വൈശാലി,മലയാളം) സംഗീതം:
ബോംബൈ രവി
1996 ഗാനം: മാനാ മദുരൈ മാമനുക്ക് (മിൻസാരക്കനവ്, തമിഴ്) സംഗീതം: എ ആർ റഹ്മാൻ
1997 ഗാനം: പായലേം ചൻമൻ (വിരാസത്, ഹിന്ദി) സംഗീതം: അനുമാലിക്
2004 ഗാനം: ഔവരു പൂക്കളുമേ(ഓട്ടോഗ്രാഫ്,തമിഴ്) സംഗീതം: ഭരദ്വാജ്