കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 ഏപ്രില്‍ 2021 (17:22 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 11ന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. കൃഷ്ണന്‍കുട്ടി പണി തുടങ്ങി തങ്ങളുടെ പ്രിയപ്പെട്ട സിനിമയാണെന്നും എല്ലാവരും കാണമെന്നും വിഷ്ണുവും സാനിയയും ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
'ഞാന്‍ അഭിനയിച്ച എന്റെ പ്രിയപ്പെട്ട സിനിമ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' ഏപ്രില്‍ 11, രാത്രി 7 മണിക്ക് സി കേരളം ചാനലില്‍ - ല്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി വരുകയാണ്. ഒപ്പം തന്നെ സി5 എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ചിത്രം അവൈലബിള്‍ ആയിരിക്കും. തീര്‍ച്ചയായും എല്ലാവരും കാണണം. അഭിപ്രായങ്ങള്‍ അറിയിക്കണം'- വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുമ്പോള്‍ സാനിയയുടെ കഥാപാത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.