കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (10:23 IST)
റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹോം കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളില്‍ ഒന്നായിരുന്നു.അന്നമ്മ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല.ലളിതാമ്മയുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചത് തന്നെ ഒരു സംവിധായകനെന്ന നിലയില്‍ അഭിമാനമാണെന്ന് റോജിന്‍ തോമസ്.
'ലളിതാമ്മയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഒരു സംവിധായകനെന്ന നിലയില്‍ അഭിമാനവും അതിലുപരി ദൈവത്തിന്റെ അനുഗ്രഹവും ആണ്.മലയാളികള്‍ ഉള്ളടത്തോളം കാലം എന്നും മായാതെ ഉണ്ടാകും ആ ചിരി...സ്‌നേഹത്തോടെ...വിട'-റോജിന്‍ തോമസ് കുറിച്ചു.
19 ആഗസ്റ്റ് 2021 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.