കിഷ്‌കിന്ധാ കാണ്ഡം ഇതുവരെ നേടിയ കളക്ഷന്‍! വന്‍ വിജയമായി ആസിഫ് അലി ചിത്രം

Kishkindha Kaandam
Kishkindha Kaandam
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (08:33 IST)
ആസിഫ് അലിയുടെ പുതിയ സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം.ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. തീയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആസിഫ് അലി ചിത്രം 7 ദിവസം കൊണ്ട് 11.75 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.

ഏഴാം ദിവസം ചിത്രം 2.25 കോടി രൂപ കളക്റ്റ് ചെയ്തു.മോണിംഗ് ഷോകളില്‍ 39.12 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ 56.25 ശതമാനവും ഈവനിംഗ് ഷോകളില്‍ 68.79 ശതമാനവും നൈറ്റ് ഷോകളില്‍ 74.67 ശതമാനം ഒക്യുപന്‍സി ഉണ്ടായിരുന്നു.


7-ാം ദിവസം മൊത്തത്തില്‍ 59.71 ശതമാനം മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു.
ആസിഫ് അലി, വിജയരാഘവന്‍ അപര്‍ണ ബാലമുരളി, ജഗദീഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണ്.

മുജീബ് മജീദ് സംഗീതം നല്‍കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :