'അച്ഛന്‍ കരഞ്ഞപ്പോള്‍ റീൽസ് എടുക്കാൻ ആളുകള്‍ തിക്കിത്തിരക്കി': രൂക്ഷ വിമര്‍ശനവുമായി കിച്ച സുദീപിന്റെ മകള്‍

നിഹാരിക കെ എസ്| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (10:15 IST)
നടൻ കിച്ച സുദീപിന്റെ അമ്മ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അമ്മയുടെ വേർപാടിനെ കുറിച്ച് കിച്ച സുദീപ് സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവെച്ചു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയ്‌ക്കെതിരെ കിച്ച സുദീപിന്റെ മകൾ രംഗത്ത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ കാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെയാണ് മകൾ സാൻവി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.

ബംഗളൂരുവില്‍ വച്ചായിരുന്നു നടന്‍റെ അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അച്ഛനും താനും കരയുന്നത് വീഡിയോയില്‍ പകര്‍ത്തി റീലാക്കാനാണ് പലരും ശ്രമിച്ചത് എന്നാണ് സാന്‍വി കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാന്‍വിയുടെ രൂക്ഷ വിമര്‍ശനം.

'ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. പക്ഷേ മുത്തശ്ശിയുടെ മരണത്തേക്കാള്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചത് മറ്റൊന്നാണ്. ഞങ്ഹളുടെ വീടിന് വെളിയില്‍ തടിച്ചുകൂടിയവര്‍ ഉറക്കെ ആര്‍പ്പുവിളി മുഴക്കി. ഞാന്‍ വേദനയിലിരിക്കുമ്പോള്‍ എന്റെ മുഖത്തേക്ക് കാമറകള്‍ കുത്തിനിറച്ചു. ഇതിലും മനുഷ്യത്വമില്ലാതെ എങ്ങനെയാണ് ഒരാള്‍ക്ക് പെരുമാറാനാവുക എന്ന് എനിക്ക് അറിയില്ല. സ്വന്തം അമ്മയ്ക്കായി എന്റെ അച്ഛന്‍ കരഞ്ഞപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കി. മുത്തശ്ശിക്ക് അര്‍ഹിച്ച രീതിയില്‍ വിടപറയാനാവാതെ ഞങ്ങള്‍ ഏറെ ഏറെ ബുദ്ധിമുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ നഷ്ടപ്പെട്ടതിനാണ് ഞാന്‍ കരഞ്ഞത്. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അത് പോസ്റ്റ് ചെയ്യാനുള്ള റീല്‍ മാത്രമായിരുന്നു', സാൻവി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :