'ഖോ ഖോ' ആമസോണ്‍ പ്രൈമിലെത്തി, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ രാഹുല്‍ റിജി നായര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (12:08 IST)

അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രം 'ഖോ ഖോ' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് സ്‌ക്രീനില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇപ്പോളിതാ സിനിമ ആമസോണ്‍ പ്രൈമിലെത്തിയ വിവരം സംവിധായകന്‍ രാഹുല്‍ റിജി നായര്‍ അറിയിച്ചു.

സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു.

വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഏഷ്യാനെറ്റില്‍ മെയ് 28ന് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :