'കെജിഎഫ് ചാപ്റ്റര്‍ 3' ജോലികള്‍ തുടങ്ങി, രണ്ടാംഭാഗം പ്രദര്‍ശനം തുടരുമ്പോള്‍ വന്ന സന്തോഷവാര്‍ത്ത !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (10:05 IST)

കെജിഎഫ് ചാപ്റ്റര്‍ 2 കണ്ടവര്‍ മൂന്നാം ഭാഗത്തെക്കുറിച്ചുളള ചര്‍ച്ചകളിലാണ്. ചാപ്റ്റര്‍ 2 ടെയ്ല്‍ എന്‍ഡില്‍ അതിനുള്ള സൂചനകളും നല്‍കുന്നുണ്ട്. മൂന്നാംഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ.

മൂന്നാം ഭാഗം ഉണ്ടാവുമെന്നും അതിനായുള്ള പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും കാര്‍ത്തിക് പറയുന്നു. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടിവിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതോടെ ആരാധകര്‍ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി. ചാപ്റ്റര്‍ 2 നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ റെക്കോര്‍ഡ് കളക്ഷനായ 7.48 കോടയാണ് ആദ്യദിനം തന്നെ ചിത്രം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :