കാത്തിരിപ്പ് അവസാനിക്കുന്നു,'കെജിഎഫ് 2' ട്രെയിലര്‍ എത്താന്‍ ഇനി 3 ദിവസം കൂടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (10:01 IST)

ഒരു സിനിമയുടെ ട്രെയിലര്‍ കാണുവാനായി ഇത്രയധികം ആളുകള്‍ കാത്തിരിക്കുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. കെജിഎഫ് 2 ട്രെയിലര്‍ എത്താന്‍ ഇനി 3 ദിവസം കൂടി. മാര്‍ച്ച് 27ന് വൈകുന്നേരം 6 40 ന് ട്രെയിലര്‍ പുറത്തുവിടും.
ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇക്കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തുവന്നത്.തൂഫാന്‍ എന്നാരംഭിക്കുന്ന ഗാനം അഞ്ചു ഭാഷകളിലും നിര്‍മ്മാതാക്കള്‍ ഒരുമിച്ച് പുറത്തിറക്കി.
ഏപ്രില്‍ 14ന്നാണ് റിലീസ്.യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര വില്ലന്‍ വേഷത്തിലാണ് എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :