അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (20:18 IST)
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് എന്ന സമവാക്യത്തിൽ നിന്നും മാറ്റങ്ങൾ സംഭവിക്കുന്നതാണ് ബാഹുബലി എന്ന തെന്നിന്ത്യൻ ചിത്രത്തിലൂടെ കാണാനായത്. ബാഹുബലിയിലൂടെ തുടക്കമിട്ട ഈ ട്രെൻഡ് കെജിഎഫ് 2വിലൂടെ ആഞ്ഞടിക്കുന്നതാണ് ഇപ്പോൾ കാണാനാവുന്നത്.
ബാഹുബലി 2,ആർആർആർ, പുഷ്പ എന്നീ ചിത്രങ്ങളുടെ നേട്ടമാണ് കെജിഎഫ് 2 ഇപ്പോൾ തകർത്തിരിക്കുന്നത്. റിലീസ് ചെയ്ത് 7 ദിവസം കൊണ്ട് 250 കോടി രൂപയാണ് കെജിഎഫ് ഹിന്ദി വേർഷൻ കളക്ട് ചെയ്തത്.ബാഹുബലി 2 എട്ട് ദിനങ്ങള്‍ കൊണ്ടായിരുന്നു ഈ നേട്ടത്തില്‍ എത്തിയത്. ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവ പത്ത് ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്.