സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം: പാര്‍വതി തിരുവോത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (10:51 IST)

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്.
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്നാണ് പാര്‍വതിയുടെ ആരോപണം.

റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നുമാണ് നടി പറയുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുണ്ട്. സിനിമാ മേഖലയിലെ തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് ചലച്ചിത്രമേഖലയിലെ ചില കരുത്തര്‍ മുന്നറിയിപ്പുനല്‍കി എന്നും പാര്‍വതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :