കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ജൂലൈ 2023 (15:11 IST)
2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവസാന റൗണ്ടില്‍ 44 സിനിമകളാണ് ഉള്ളത്. പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്.
ജനപ്രീതിയും കലാമേന്മയും
ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍).
നവാഗത സംവിധായകന്‍
ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍).
കുട്ടികളുടെ ചിത്രം
പല്ലൊട്ടി: നയന്റീസ് കിഡ്‌സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്.
ബംഗാളി തിരക്കഥാകൃത്തും സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2021ല്‍ 142 സിനിമകളും 2020ല്‍ 80 സിനിമകളുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30% ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലേക്കായി വിട്ടത്.