രേണുക വേണു|
Last Modified ശനി, 3 ജൂലൈ 2021 (08:55 IST)
ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് ചിത്രം 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' സൂപ്പര്‍ഹിറ്റായപ്പോള്‍ അതിലെ നടി കാവ്യ മാധവന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാകുകയായിരുന്നു. പിന്നീട് കാവ്യയുടെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി. സ്വപ്‌നസമാനമായ സിനിമ കരിയര്‍ ആയിരുന്നു കാവ്യയുടേത്. എന്നാല്‍, വ്യക്തിജീവിതത്തില്‍ കാവ്യ പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടിവന്നു. അതിലൊന്നാണ് കാവ്യയുടെ ആദ്യ വിവാഹം.
വലിയ സ്വപ്‌നങ്ങളോടെയാണ് കാവ്യ ആദ്യ വിവാഹം കഴിച്ചത്. 2008 ഡിസംബറിലായിരുന്നു അത്. ബിസിനസുകാരനായ നിശാല്‍ ചന്ദ്രയായിരുന്നു കാവ്യയുടെ പങ്കാളി. പ്രിയ താരത്തിന്റെ വിവാഹ വാര്‍ത്ത മലയാളികള്‍ വലിയ രീതിയില്‍ ആഘോഷിച്ചു. മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിശാലും വിവാഹിതരായത്. കാവ്യയുടെ കുടുംബാംഗങ്ങള്‍ക്കായി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയിലും വിവാഹവിരുന്ന് ഒരുക്കി. ഈ വിവാഹ വിരുന്നിന് അതീവ സുന്ദരിയായാണ് കാവ്യയെ കാണപ്പെട്ടത്. പ്രശസ്ത ബ്യൂട്ടീഷന്‍ അനില ജോസഫ് ആണ് കാവ്യയെ വിവാഹവിരുന്നിനായി അണിയിച്ചൊരുക്കിയത്. അതിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. നീല സാരിയാണ് വിവാഹ വിരുന്നിന് കാവ്യ അണിഞ്ഞത്.
നിശാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിശാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. നിശാലുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്.