ആദ്യം മനസ്സില്‍ കണ്ടത് ലാലിനെ, ഒടുവില്‍ കാവലില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ രഞ്ജിപണിക്കര്‍ എത്തി, നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (13:05 IST)

കാവല്‍ നവംബര്‍ 25 ന് റിലീസ് ചെയ്യും. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.ആന്റണി എന്ന കഥാപാത്രമായി രഞ്ജിപണിക്കര്‍ വേഷമിടുന്നു. എന്നാല്‍ ഈ കഥാപാത്രമായി നിര്‍മാതാക്കള്‍ ആദ്യം മനസ്സില്‍ കണ്ടത് ലാലിനെ.

ആദ്യം ആന്റണിയുടെ വേഷം ചെയ്യുവാന്‍ ലാലിനെ ആയിരുന്നു നിര്‍മ്മാതാക്കള്‍ മനസ്സില്‍ കണ്ടത്.അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം ആയപ്പോള്‍ രണ്‍ജിപണിക്കര്‍ എത്തുകയായിരുന്നുവെന്ന് ജോബി ജോര്‍ജ് പറയുന്നു.തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയുടെ വേഷത്തില്‍ രഞ്ജിപണിക്കര്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :