കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 13 ജനുവരി 2022 (12:56 IST)
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍ 2016 നവംബര്‍ 18-നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ അഞ്ചാം വാര്‍ഷികം ഈയടുത്ത് നിര്‍മ്മാതാക്കള്‍ ആഘോഷിച്ചിരുന്നു.സിനിമയിലെ ഒരു പാട്ട് സീനില്‍ അഭിനയിച്ച ഒരു അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ട സന്തോഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചു.
'കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം ' മരതകം ' പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍...'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
പ്രയാഗ മാര്‍ട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.