വിവാഹശേഷം സിനിമയില്‍ തിരിച്ചെത്താന്‍ കത്രീന വൈകില്ല, വിജയ് സേതുപതിയുടെ ബോളിവുഡ് ചിത്രം ഈ മാസം തുടങ്ങും!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (16:58 IST)

വിവാഹ തിരക്കുകളിലാണ് കത്രീന കൈഫ്. വിക്കി കൗശലുമായുളള നടിയുടെ വിവാഹം ഡിസംബര്‍ 10 നാണെന്നാണ് വിവരം. എന്നാല്‍ വിവാഹശേഷം കത്രീന സിനിമാ തിരക്കുകളിലേക്ക് വേഗം തിരിച്ചെത്തും.

ആന്ധാദുന്‍ സംവിധായകന്‍ ശ്രീറാം രാഘവന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതി, കത്രീന കൈഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടിപൊളി ത്രില്ലര്‍ ആയിരിക്കും ചിത്രം. ഡിസംബര്‍ 15 മുതല്‍ പൂനെയില്‍ ചിത്രീകരണ സംഘത്തിനൊപ്പം നടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ഷൂട്ടിംഗ് 2021 ഏപ്രിലില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു. ആ സമയത്ത് കത്രീന കൈഫിന് കോവിഡ് പോസിറ്റീവുമായി.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമയായി പുറത്തിറങ്ങുമെന്ന് പറയപ്പെടുന്ന ഒരു ഹിന്ദി ത്രില്ലറാണ് മെറി ക്രിസ്മസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :