മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവിക ഇനി നായിക,'കരുണ' വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (09:04 IST)

മമ്മൂട്ടിയുടെ 'കറുത്ത പക്ഷികള്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മാളവിക നായര്‍. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.'കരുണ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.


മാളവിക നായര്‍ അനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മാളവിക നായര്‍ നായികയായെത്തുന്ന 'കരുണ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

രൂപേഷ് സംവിധാനം ചെയ്യുന്ന 'കരുണ'യില്‍ മാളവിക നായരാണ് നായിക. രൂപേഷ്, മഞ്ജുഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ജി മധു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരനും സംഗീതം മോഹന്‍ സിത്താരയും കൈകാര്യം ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :