അഭിറാം മനോഹർ|
Last Modified ഞായര്‍, 21 ഓഗസ്റ്റ് 2022 (17:42 IST)
തമിഴിൽ വ്യത്യസ്തമായ സിനിമകളിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. അതിനാൽ തന്നെ തമിഴിലെ പോലെ മലയാളത്തിലും ഒട്ടേറെ ആരാധകർ കാർത്തിക് സുബ്ബരാജിനുണ്ട്.
സിനിമ സംവിധായകനുൽ നിന്നും മാറി നിർമാതാവിൻ്റെ റോളിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് കാർത്തിക്. ഈ അവസരത്തിൽ മഹാൻ എന്ന തൻ്റെ ഹിറ്റ് ചിത്രത്തിൻ്റെ മലയാളം റീമേയ്ക്കിനെ പറ്റി സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടൻ വിക്രം,ധ്രുവ് വിക്രം എന്നിവരായിരുന്നു മഹാൻ എന്ന ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. മലയാളം പതിപ്പിൽ
ദുൽഖർ സൽമാനും മമ്മൂട്ടിയും ഈ വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് കാർത്തിൽ സുബ്ബരാജ് പറയുന്നു. തന്റെ മലയാള ചിത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തിക്.
മലയാള സിനിമകൾക്ക് ഒരു ഭംഗിയുണ്ട്. അക്കാര്യം ഞങ്ങൾ എപ്പോഴും സംസാരിക്കുന്നതാണ്. അത്തരം സിനിമകൾ നിർമിക്കണമെന്ന് ഞങ്ങൾ കരുതിയിരുന്നു. ആ സമയത്താണ് 'അറ്റൻഷൻ പ്ലീസ്' എന്ന സിനിമ ഒരു സുഹൃത്ത് വഴി അറിയുന്നതും കാണാൻ ഇടയാകുന്നതും. സ്റ്റോൺ ബെഞ്ച് ആരംഭിച്ചതിന് ശേഷം മലയാളം സിനിമയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും കമൽ ഹാസനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.