'കൈതി 2' ഇനിയും വൈകാന്‍ സാധ്യത, സംവിധായകന്‍ ലോകേഷിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജൂലൈ 2023 (11:23 IST)
2019 ദീപാവലിക്ക് പുറത്തിറങ്ങിയ കാര്‍ത്തിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൈതി'. റിലീസിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. വിജയുടെ മാസ്റ്ററിന് ശേഷം 'കൈതി 2 ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എന്നാല്‍ അതുണ്ടായില്ല. കാര്‍ത്തിയുടെ 'കൈതി 2'നെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. ഒരു അപ്‌ഡേറ്റ് സംവിധായകന്‍ കൈമാറി.

താന്‍ അടുത്തതായി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിനുശേഷം കൈതി 2-വിലേയ്ക്ക് കടക്കുമെന്നും ലോകേഷ് പറഞ്ഞു.വിജയ് നായകനാകുന്ന ലിയോ, കൈതി പോലെയുള്ള ഒരു ചിത്രമായിരിക്കുമെന്നും വിദ്യാര്‍ഥികളോട് സംസാരിക്കുന്നതിനിടയില്‍ സംവിധായകന്‍ പറഞ്ഞു.
കാര്‍ത്തി, നരേന്‍, അര്‍ജുന്‍ ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കൈതി 2'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :