അഭിറാം മനോഹർ|
Last Modified ബുധന്, 10 ഓഗസ്റ്റ് 2022 (13:31 IST)
മോഹൻലാൽ നായകനായെത്തിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ തൻ്റെ ഫേവറേറ്റ് കഥാപാത്രമാണെന്ന് നടൻ കാർത്തി. വീരുമൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു കാർത്തി. മുത്തയ്യയാണ്
സിനിമ സംവിധാനം ചെയ്യുന്നത്.
ആടുതോമ എന്ന ക്യാരക്റ്റർ എൻ്റെ ഫേവറേറ്റ് കഥാപാത്രമാണ്. സ്ഫടികത്തിൽ തിലകനും മോഹൻലാലിനും ഇടയിൽ നടക്കുന്ന സംഘർഷം എന്നെ വലിയ രീതിയിൽ ആകർഷിച്ചിട്ടുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ ആ സിനിമ തമിഴിൽ ചെയ്യാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ പടം സംഭവിച്ചു. ഞാൻ ഈ ചിത്രത്തിൽ റെയ്ബാൻ ഗ്ലാസ് വെച്ചത് സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രത്തിൻ്റെ സ്വാധീനം ഉൾക്കൊണ്ടുകൊണ്ടാണ്. കാർത്തി പറഞ്ഞു.
സൂര്യയും ജ്യോതികയും ചേർന്നുള്ള 2ഡി എൻ്റർടൈന്മെൻ്റാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്രഹ്മാണ്ഡ സംവിധായകനായ ഷങ്കറിൻ്റെ ഇളയ മകളായ അതിഥി ശങ്കറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.