അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (20:06 IST)
കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യാഷ് ചെയ്യുന്ന സിനിമ എന്ന രീതിയില്‍ ഇന്ത്യയാകെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടോക്‌സിക് എന്ന സിനിമ. കെജിഎഫ് പോലെ ഒരു സിനിമയ്ക്ക് ശേഷം യാഷ് ഒരു വനിതാ സംവിധായകയുടെ സിനിമയില്‍ ഭാഗമാകുന്നു എന്നത് തന്നെ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിരുന്നു. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗിനെ പറ്റിയുള്ള സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഗോവന്‍ മാഫിയയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ യാഷിനൊപ്പം ബോളിവുഡ് നായികമാരായ കരീന കപൂര്‍,കിയാര അദ്വാനി എന്നിവരും സിനിമയുടെ ഭാഗമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യാഷിന്റെ സഹോദരിയായാകും സിനിമയില്‍ കരീനയാകും എത്തുക. പിങ്ക് വില്ലയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കരീന കപൂര്‍,കിയാര അദ്വാനി എന്നിവര്‍ക്ക് പുറമെ മറ്റൊരു പ്രമുഖ നടിയും സിനിമയില്‍ ഭാഗമാകും. ഇത് ശ്രുതി ഹാസനായിരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കഥാപാത്രത്തെ ആരായിരിക്കും അവതരിപ്പിക്കുക എന്നത് വ്യക്തമല്ല.