'കരഞ്ഞാലും മരിക്കും, ചിരിച്ചാലും മരിക്കും, എന്നാപ്പിന്നെ ചിരിച്ചുകൊണ്ട് മരിച്ചൂടെ';കണ്ണന്‍ സാഗറിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (10:01 IST)
തമാശാ ദിനാശംസകള്‍ നേര്‍ന്ന് മിനി സ്‌ക്രീന്‍ താരം കണ്ണന്‍ സാഗര്‍.
പണ്ട് ഞങ്ങളുടെ ട്രൂപ്പിന്റെ ഷോ കാര്‍ഡില്‍ ഇങ്ങനെ ഒരു ക്യാപ്ഷന്‍ ഉണ്ടായിരുന്നു 'നമ്മള്‍ എന്തായാലും കരഞ്ഞാലും മരിക്കും, ചിരിച്ചാലും മരിക്കും, എന്നാപ്പിന്നെ ചിരിച്ചുകൊണ്ട് മരിച്ചൂടെ' എന്ന് പറഞ്ഞുകൊണ്ടാണ് കണ്ണന്‍ സാഗറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

കണ്ണന്‍ സാഗറിന്റെ വാക്കുകള്‍

ഇന്ന് തമാശാ ദിനമാണ്, കണ്ടും, കേട്ടും, പരസ്പരം പറഞ്ഞും, കാട്ടികൊടുത്തും തമാശകള്‍ ആസ്വദിക്കും എല്ലാവരും,
മനസിന്റെ പിരിമുറുക്കവും , വിഷമങ്ങള്‍ക്കും അല്‍പ്പം ആശ്വാസമോ ആനന്ദമോ സന്തോഷമോ ഒക്കെ കിട്ടാനും തമാശകള്‍ക്ക് ചിരിയൊരു നല്ല മരുന്നാണ്,..

എന്റെ ഉപജീവനവും തമാശകള്‍കൊപ്പവുമാണ്,
ഞാന്‍ കാരണം മറ്റുള്ളവര്‍ ഒന്ന് ചിരിച്ചാല്‍ ഒന്ന് സന്തോഷിച്ചാല്‍, ആനന്ദിച്ചാല്‍ അതില്‍പരം സൗഹൃദവും സുഹൃദവും മറ്റെവിടെനിന്നും കിട്ടാന്‍,

പണ്ട് ഞങ്ങളുടെ ട്രൂപ്പിന്റെ ഷോ കാര്‍ഡില്‍ ഇങ്ങനെ ഒരു ക്യാപ്ഷന്‍ ഉണ്ടായിരുന്നു ' നമ്മള്‍ എന്തായാലും കരഞ്ഞാലും മരിക്കും, ചിരിച്ചാലും മരിക്കും, എന്നാപ്പിന്നെ ചിരിച്ചുകൊണ്ട് മരിച്ചൂടെ '

പ്രിയപ്പെട്ടവര്‍ക്ക് തമാശാ ദിനാശംസകള്‍...എന്റെ ഇത്രയും കാലജീവിതത്തില്‍ എന്റെ ഈ ഫോട്ടോയിട്ടു ട്രോളിയപോലെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതെ ഇരിക്കട്ടെ...



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :