അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (18:46 IST)
താലിബാൻ വിഷയത്തിൽ പ്രതികരിച്ച തന്റെ
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടി
കങ്കണ റണാവത്ത്. താലിബാനെ കുറിച്ച് എഴുതിയ സ്റ്റോറികളെല്ലാം നീക്കം ചെയ്യപ്പെട്ടുവെന്നും തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രവർത്തനരഹിതമായെന്നും കങ്കണ പറയുന്നു.
ഇന്നലെ രാത്രിയാണ് താരത്തിന്
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചത്. പിന്നീട് ഇന്‍സ്റ്റഗ്രാമുമായി സംസാരിച്ച് താരം അക്കൗണ്ട് വീണ്ടെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കങ്കണ ഒരു കുറിപ്പും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്‌തു.
കങ്കണയുടെ കുറിപ്പ്
ഇന്നലെ രാത്രി ചൈനയില്‍ നിന്നും ആരോ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അലേര്‍ട്ട് വന്നു. പിന്നെ ആ അലേര്‍ട്ട് കാണാതായി. ഇന്ന് രാവിലെ നോക്കുമ്പോൾ താലിബാൻ വിഷയത്തിൽ ഞാൻ എഴുതിയ സ്റ്റോറികളെല്ലാം കാണാതായിരിക്കുന്നു. എന്റെ ഇൻസ്റ്റാ അക്കൗണ്ടും പ്രവർത്തനരഹിതമായി.
പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ആളുകളുമായി സംസാരിച്ചതിന് ശേഷം എനിക്ക് എന്റെ അക്കൗണ്ട് തിരിച്ച് കിട്ടി. പക്ഷേ സ്റ്റോറി എഴുതുമ്പോൾ അക്കൗണ്ട് ലോഗ് ഔട്ടാകുന്നു. ഈ സ്റ്റോറി എഴുതാന്‍ എനിക്ക് എന്റെ സഹോദരിയുടെ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അവിശ്വസനീയം തന്നെ.