ചൈനീസ് പാവയായ ട്വിറ്റർ ഭീഷണിപ്പെടുത്തുന്നു, വിമർശനവുമായി കങ്കണ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (12:50 IST)
സാമൂഹ്യമാധ്യമമായ ട്വിറ്ററിനെതിരെ വിമർശനവുമായി ബോളിവുഡ് താരം റണൗട്ട്. കങ്കണയുടെ സോഷ്യൽ മീഡിയ ഇടപാടുകൽ വിവാദമായതിന് പിന്നാലെയാണ് നടി ട്വിറ്ററിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ പോളിസി ലംഘിച്ചതായി ചൂണ്ടികാട്ടി കങ്കണയുടെ രണ്ട് ട്വീറ്റുകൾ ട്വിറ്റർ ഡിലീറ്റ് ചെയ്‌തിരുന്നു.

അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും സസ്‌പെന്റ് സസ്പെന്‍റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഒരു നിയമവും തെറ്റിക്കാത്ത എന്‍റെ അക്കൌണ്ട് സസ്പെന്‍റ് ചെയ്യുമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. ഓര്‍ക്കുക ഞാന്‍ ഇവിടെ നിന്ന് ഏത് ദിനം പോകുന്നുവോ അന്ന് നിന്നെയും കൊണ്ടെ പോകൂ. ചൈനീസ് ടിക്ടോക്കിന് സംഭവിച്ചപോലെ ബാന്‍ നിങ്ങള്‍ക്കും സംഭവിക്കും. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന എന്ന ഹാഷ്‌ടാഗോടെ കങ്കണ ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :