aparna shaji|
Last Updated:
വ്യാഴം, 31 മാര്‍ച്ച് 2016 (17:20 IST)
മികച്ച നടി എന്ന നിലയിൽ കങ്കണയ്ക്ക് ദേശീയ അവാർഡ് ലഭിച്ചെങ്കിലും താരം സന്തോഷത്തിലല്ല എന്നാണ് പുതിയ വാർത്ത. ദേശീയ പുരസ്കാരത്തിന്റെ ആഘോഷങ്ങൾ ഒന്നും തന്നെ താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നാണ് പാപ്പരാസികളുടെ കണ്ടുപിടുത്തം.
മിന്നും താരമായി നിൽക്കുമ്പോൾ താരം ജ്യോത്സ്യനെ കാണാനായി ഹിമാചലിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള മാണ്ഡിയിൽ പോയതാണ് പാപ്പരാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഹൃത്വിക് റോഷനുമായുള്ള കേസ് കോടതിയുടെയും നിയമത്തിന്റെയും കുരുക്കിൽ കഴിയുമ്പോൾ എങ്ങനെ താരത്തിന് സന്തോഷിക്കാൻ കഴിയുമെന്നാണ് അവരുടെ ചോദ്യം.
വിവാഹത്തെ കുറിച്ച് വിശദമായി അറിയാനും കുടുംബ ജീവിതം വിജയകരമായിരിക്കുമോ എന്ന സംശയം മാറ്റാനുമാണ് താരം ജ്യോത്സ്യനെ കണ്ടെതെന്നാണ് സംസാരം. മണിക്കൂറുകളോളം ജോത്സ്യനൊപ്പം ചെലവഴിച്ച
കങ്കണ കരിയറിനെ കുറിച്ചും അമ്മയുടെ ആരോഗ്യത്തെ കുറിച്ചുമൊക്കെ അന്വേഷിച്ചറിഞ്ഞുവെന്നാണ് പാപ്പരാസികൾ പറയുന്നത്. മനു വേട്സ് തനു എന്ന ചിത്രത്തിലൂടെ മൂന്നാം തവണയാണ് കങ്കണയെ തേടി ദേശീയ പുരസ്കാരമെത്തുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം