Indian 2: സേനാപതി ജൂണിലെത്തില്ല, ഇന്ത്യൻ 2 റിലീസ് ജൂലൈയിലേക്ക് മാറ്റി

അഭിറാം മനോഹർ| Last Modified ഞായര്‍, 5 മെയ് 2024 (17:42 IST)
തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കമല്‍ ഹാസന്‍- ശങ്കര്‍ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. ജൂണിലാണ് നേരത്തെ സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. 2019ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഇന്ത്യന്‍ 2വിന്റെ സെറ്റിലുണ്ടായ അപകടത്തെയും കൊവിഡിനെയും തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. 2022ലാണ് വീണ്ടും സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.


ജൂണില്‍ പ്രഭാസ്- നാഗ് അശ്വിന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കല്‍ക്കിയുടെ റിലീസ് ഉള്ളതിനാല്‍ ഇന്ത്യന്‍ 2 ജൂലൈയിലേക്ക് നീട്ടിവെയ്ക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഇന്ത്യന്‍ 2വിന്റെ അടുത്ത ഭാഗമായ ഇന്ത്യന്‍ 3യുടെ ഷൂട്ടിംഗും പൂര്‍ത്തിയാക്കിയതായി കമല്‍ ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ 2വിന്റെ റിലീസിന് ശേഷമാകും ഇന്ത്യന്‍ 3യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :