ഇന്ന് കാണുന്ന കമൽ ഹാസനാക്കി മാറ്റിയത് ബാലചന്ദറും മലയാളം സിനിമയും, മലയാളത്തെ ഒരിക്കലും മറക്കാത്ത ഉലകനായകൻ

Kamalhaasan
അഭിറാം മനോഹർ| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (16:45 IST)
Kamalhaasan
അഭിനയ കലയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് കമല്‍ഹാസന്‍. സിനിമയില്‍ ഒരു താരം മാത്രമായൊതുങ്ങാതെ ഇന്ത്യന്‍ സിനിമയെ തന്നെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിക്കുന്നതില്‍ കമല്‍ ഹാസന്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയില്‍ സിനിമാരംഗത്തെ പല സാങ്കേതികമാറ്റങ്ങളും ആദ്യമായി സംഭവിച്ചത് കമല്‍ഹാസന്‍ സിനിമകളിലായിരുന്നു. ഒരു തിരക്കഥാകൃത്ത് കൂടിയായ കമല്‍ഹാസന്റെ സിനിമകള്‍ തമിഴ് സിനിമകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയല്ലാമാണെങ്കിലും കമല്‍ ഹാസന്‍ എന്ന പ്രതിഭയുടെ വളര്‍ച്ചയില്‍ തമിഴിനേക്കാള്‍ സ്വാധീനം ചെലുത്തിയത് മലയാളം സിനിമയിലെ ആദ്യ കാലഘട്ടമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ തന്നെ വാര്‍ത്തെടുക്കുന്നതില്‍ മലയാള സിനിമയും കെ ബാലചന്ദറും വലിയ പങ്ക് വഹിച്ചിട്ടുള്ളതായി കമല്‍ ഹാസന്‍ തന്നെ പിന്‍കാലത്ത് പറഞ്ഞിട്ടുണ്ട്.


കൊവിഡ് ലോക്ക്ഡൗണ്‍ വേളയില്‍ തന്റെ സിനിമാരംഗത്തെ അനുഭവങ്ങളെ പറ്റിയും മറ്റും തമിഴ് നടനായ വിജയ് സേതുപതിയുമായി കമല്‍ ഹാസന്‍ തുറന്നുപറയുകയുണ്ടായി. ഈ സമയത്താണ് തന്നെ ഇന്ന് കാണുന്ന കമല്‍ ഹാസനാക്കി മാറ്റിയതില്‍ മലയാളം സിനിമകള്‍ക്കുള്ള പങ്കിനെ പറ്റിയും കമല്‍ ഹാസന്‍ പരാമര്‍ശിച്ചത്.കമലിന്റെ വാക്കുകള്‍ ഇങ്ങനെ

കരിയറിന്റെ തുടക്കത്തില്‍ ഒരിക്കല്‍ എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കെ ബാലചന്ദറിന്റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് തന്നെ ആവേശപ്പെടുത്തുന്ന അവസരങ്ങള്‍ ഒന്നും കിട്ടുന്നില്ല. എന്താണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അപ്പോള്‍ എന്നോട് ചോദിച്ചു. ചില മലയാള സിനിമകള്‍ തനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. ഗംഭീരമായ സ്‌ക്രിപ്റ്റുകളാണ് അവയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അതാണ് ചെയ്തത്.അവിടെ പരീക്ഷണങ്ങള്‍ എല്ലാം തന്നെ ജനങ്ങള്‍ സ്വീകരിക്കാറുണ്ട്. അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍
രണ്ടിടങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടിയത്.സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും ആയിരുന്നു അവയെന്നും കമല്‍ വ്യക്തമാക്കി.


മലയാളത്തില്‍ മദനോത്സവം,അവളുടെ രാവുകള്‍,ഈറ്റ,വയനാടന്‍ തമ്പാന്‍,അലാവുദ്ദീനും അത്ഭുത വിളക്കും,വൃതം,ഡെയ്‌സി,ചാണക്യന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ കമല്‍ ഹാസന്‍ ഭാഗമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ
തിരുവനന്തപുരം: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് ...

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും ...

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു
കാസർകോട്: കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം. സംഭവത്തിൽ കട പൂർണമായും ...

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ ...

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്
രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ...