കെ ആര്‍ അനൂപ്|
Last Modified ശനി, 26 നവംബര്‍ 2022 (14:36 IST)
മലയാളത്തില്‍ നിന്ന് വീണ്ടും ഒരു പോലീസ് കഥ കൂടി വരുന്നു.ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. സിനിമയുടെ ടീസര്‍ ഇന്ന് എത്തും.
കാക്കിപ്പട ഓഡിയോ റൈറ്റ്‌സ് സീ മ്യൂസിക് സ്വന്തമാക്കി.ഉടന്‍ തീയറ്ററുകളില്‍ ചിത്രമെത്തുമെന്ന് നടന്‍ അപ്പാനി ശരത്ത്.
കുറ്റവാളിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ.
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്,സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.