അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 ജനുവരി 2025 (17:56 IST)
ഹൃത്വിക് റോഷന്റെ ആദ്യ സിനിമയായ കഹോ നാ പ്യാര്‍ ഹേ റി റിലീസിന് തയ്യാറെടുക്കുന്നു. ജനുവരി 10ന്
സിനിമ റിലീസ് ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും റിലീസ് ചെയ്യുകയാണെന്ന് പിവിആര്‍ ഐനോക്‌സ് ആണ് അറിയിച്ചത്.
ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ജനുവരി 14നായിരുന്നു റിലീസ് ചെയ്തത്. രാജേഷ് റോഷനായിരുന്നു സിനിമയുടെ സംഗീതം. സിനിമയിലെ ഗാനങ്ങളെല്ലാം റിലീസ് സമയത്ത് ഇന്ത്യയാകെ ഹിറ്റായി മാറിയിരുന്നു. ഹൃത്വിക്കിനൊപ്പം അമീഷ പട്ടേലിന്റെയും അരങ്ങേറ്റ സിനിമയായിരുന്നു ഇത്. അനുപം ഖേര്‍, ഫരീദ ജലാല്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.