കടുവയ്‌ക്കെതിരെ കുറുവച്ചൻ രംഗത്ത്: പൃഥ്വിരാജ് ചിത്രം പ്രതിസന്ധിയിൽ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 14 ജൂലൈ 2020 (13:46 IST)
കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തെ ആസ്‌പദമാക്കി ഷാജി കൈലാസും പൃഥ്വിരാജും രുമിക്കുന്ന എന്ന ചിത്രം പ്രതിസന്ധിയിൽ. ചിത്രത്തിനെതിരെ പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ എന്നയാള്‍ രംഗത്തെത്തിയതോടെയാണ് പുതിയ പ്രതിസന്ധി.

സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് തന്റെ സമ്മതമില്ലാതെ ചിത്രം പുറത്തിറക്കാനാവില്ലെന്ന് കുറുവാച്ചൻ പറഞ്ഞിരിക്കുന്നത്.


രണ്ട് ചിത്രങ്ങൾ ഒരേ സമയം കുറുവാച്ചൻ എന്ന കഥാപാത്രവുമായി എത്തുന്നു എന്ന നിലയിൽ സുരേഷ് ഗോപിയുടെ 250ആംചിത്രവും കടുവ എന്ന പൃഥ്വിരാജ് ചിത്രവും വിവാദങ്ങൾക്കിടയാക്കിയിരുന്നു.സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചു എന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് പരാതി നൽകിയത്.ഇതനുസരിച്ച് സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്ഗോപി ചിത്രം സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :