ജോഷിയുടെ പുതിയ മാസ് എന്‍റര്‍‌ടെയ്‌നര്‍, ബിജു മേനോൻ നായകൻ

കെ ആര്‍ അനൂപ്| Last Modified ശനി, 23 ജനുവരി 2021 (21:26 IST)
2019-ൽ പുറത്തിറങ്ങിയ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സംവിധായകൻ ജോഷി നടത്തിയത്. അദ്ദേഹത്തിന്‍റേതായി പുതിയൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. ഇതും ഒരു മാസ് എന്റർടെയ്‌നർ ആയിരിക്കാനാണ് സാധ്യത. നിഷാദ് കോയയുടെതാണ് തിരക്കഥ. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരും.

നിരവധി ചിത്രങ്ങളാണ് ബിജു മേനോന് മുമ്പിലുള്ളത്. മഞ്ജു വാര്യർ - ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ഈ ചിത്രം. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരോടൊപ്പം ആർക്കറിയാം എന്ന ചിത്രത്തിലും കൂടി നടൻ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ടീസർ പുറത്തുവന്നിരുന്നു. വയോധികനായാണ് ബിജു മേനോൻ ഈ ചിത്രത്തിൽ എത്തുന്നത്. ഈ രണ്ട് ചിത്രങ്ങളും അടുത്തുതന്നെ റിലീസ് ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :