സംസാരിക്കാനും കേള്‍ക്കാനും ആകില്ലെങ്കിലും സിനിമയിലെ നായികയാണ് അഭിനയ, വലിയൊരു മോട്ടിവേഷനാണ് ഈ നടിയെന്ന് ജോജു ജോര്‍ജ്

M.g Abhinaya
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 മെയ് 2024 (10:49 IST)
M.g Abhinaya
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 28 വര്‍ഷത്തെ സിനിമ കരിയറിന് ഒടുവിലാണ് നടന്‍ സംവിധായകനായത്. സ്വന്തം രചനയില്‍ ആദ്യ സംവിധാനസംരഭവുമായി എത്തുന്ന സന്തോഷത്തിലാണ് ജോജു.ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലെ നായികയായ അഭിനയയെ കുറിച്ച് സംവിധായകനായ ജോജു പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വൈറല്‍ ആകുന്നത്.സംസാരിക്കാനും കേള്‍ക്കാനും ആവാത്ത അഭിനയ ആണ് നായിക. ചെവി കേള്‍ക്കാതെ താളത്തിന് അനുസരിച്ച് ഡാന്‍സും ചെയ്ത് അഭിനയിക്കുകയും ചെയ്ത അഭിനയ വലിയ ഒരു മോട്ടിവേഷന്‍ ആയിട്ടാണ് തോന്നിയത്. നീത പിള്ള ആണ് നടിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. അഭിനയയെ സിനിമയിലേക്ക് ക്ഷണിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ജോജു ജോര്‍ജ് തന്നെ പറയുകയാണ്.

ജോജു ജോര്‍ജിന്റെ വാക്കുകളിലേക്ക്

'നായിക ആയി ഒരുപാട് ആളുകളെ പരിഗണിച്ചു. തൃശൂര്‍ ബേസ്ഡ് ആയ സ്റ്റോറിയാണ്. ഒരു നാടന്‍ പെണ്‍കുട്ടിയാണ് കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ എത്തിയ ആളാണ് അഭിനയ. സംസാരിക്കാനും ആകില്ല, കേള്‍ക്കാനും ആകില്ല എന്ന് ഞാന്‍ നേരിട്ട് കാണുമ്പൊള്‍ ആണ് അറിയുന്നത്. ഫോട്ടോ കാണുമ്പൊള്‍ എനിക്ക് മനസിലായില്ല. പിന്നെ ആണ് അറിയുന്നത് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട് എന്ന്. നിമിത്തത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഞാന്‍ ഒന്നും ആലോചിക്കാതെ അതിനെ പിന്നാലെ പോയി. പിന്നെയാണ് അറിയുന്നത് ഇംഗ്ലീഷില്‍ എഴുതി കൊടുത്താല്‍ കുട്ടി അഭിനയിക്കുമെന്ന്. സിനിമയില്‍ ഡാന്‍സ് ഉണ്ടല്ലോ. ചെവി കേള്‍ക്കാത്ത ആള്‍ക്ക് എങ്ങനെ താളത്തില്‍ നൃത്തം ചെയ്യാന്‍ ആകും എന്നായി അടുത്ത ടെന്‍ഷന്‍. എന്നാല്‍ ഈ കുട്ടി ഡാന്‍സും ചെയ്ത് അഭിനയിക്കുകയും ചെയ്തു. വലിയ ഒരു മോട്ടിവേഷന്‍ ആയിട്ടാണ് തോന്നിയത്. നീത പിള്ള ആണ് കുട്ടിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. അത് വളരെ ഗംഭീരമായി തന്നെ നീത ചെയ്തിട്ടുണ്ട്. ഊമ ആയിട്ട് അഭിനയിപ്പിച്ചുകൂടെ എന്ന് ചോദിക്കാം. പക്ഷെ സംസാരിക്കുന്ന ക്യാരക്ടര്‍ ആയതുകൊണ്ടുതന്നെ അങ്ങനെ ഷൂട്ട് ചെയ്തു. വളരെ ഗംഭീരമായി തന്നെ അഭിനയ അത് കൈകാര്യം ചെയ്തു',- ജോജു ജോര്‍ജ് പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :