പ്രണയ രംഗങ്ങളിൽ തിളങ്ങി ജോജുവും ശ്രുതിയും, ‘മധുരം’ മനോഹരം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (11:37 IST)
റൊമാൻറിക് കോമഡി ചിത്രമായ ‘ജൂൺ’ന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മധുരം’. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയം നല്ല രുചിയുള്ള ഭക്ഷണങ്ങൾക്ക് ഒപ്പം പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ. അതിനുള്ള സൂചന നൽകിക്കൊണ്ട് ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നു.രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് ‘മധുരം’എന്ന സിനിമ പറയുന്നത്.ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ അടിപൊളി പ്രണയ രംഗമായിരുന്നു റൊമാന്റിക് ടീസറിൽ കാണാനായത്.

അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :