ഗ്യാങ്സ്റ്ററായി ജോജു ജോര്‍ജ്, കേസ് അന്വേഷിക്കാന്‍ നരേനും ഷറഫുദ്ദീനും,അദൃശ്യം റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:12 IST)
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അദൃശ്യം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമ നവംബര്‍ മാസത്തില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.


പ്രൈവറ്റ് ഡിറ്റക്ടീവായി നരേന്‍ ചിത്രത്തിലുണ്ടാകും.നന്ദ എന്നാണ് കഥാപാത്രത്തിന്റെ പേര്.നന്ദയ്ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന സബ് ഇന്‍സ്പെക്ടറായ രാജ്കുമാറാണ് ഷറഫ്.അയ്യപ്പഭക്തനായ സേതു എന്ന ഗ്യാങ്സ്റ്ററിന്റെ വേഷത്തില്‍ ജോജു എത്തുന്നു.

നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
രഞ്ജിന്‍ രാജ് ഗാനങ്ങള്‍ക്ക് സംഗീതവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :