കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (12:54 IST)
ഫഹദ് ഫാസില്‍ നായകനായി എത്തിയ ജോജി പ്രേക്ഷകരിലേക്ക് എത്തി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിനിമ കണ്ട പ്രേക്ഷകരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ 'ജോജി' എന്ന ഹാഷ് ടാഗിലാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. സംവിധായകന്‍ ദിലീഷ് പോത്തനെയും ശ്യാം പുഷ്‌കരിന്റെ എഴുത്തിനയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തില്‍ ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, ബേസില്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എരുമേലിയിലെ ഒരു സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബമാണ് കഥാപശ്ചാത്തലം. അപ്പന്റെ മരണം കാത്തു കഴിയുന്ന ആളുകളും അവരുടെ ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്.ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.